മെസിയുടെ ഹാട്രിക് കരുത്തിൽ ഇന്റർ മയാമിക്ക് വീണ്ടും കിരീടം
ഇന്റർ മയാമിക്ക് എം.എൽ.എസ് ലീഗ് ഷീൽഡ് കിരീടം. ന്യൂ ഇംഗ്ലണ്ടിനെ 6-2 എന്ന സ്കോർ ലൈനിൽ പരാജയപ്പെടുത്തിയാണ് മയാമി കിരീടം സ്വന്തമാക്കിയത്.
ഇന്റർ മയാമിക്ക് എം.എൽ.എസ് ലീഗ് ഷീൽഡ് കിരീടം. ന്യൂ ഇംഗ്ലണ്ടിനെ 6-2 എന്ന സ്കോർ ലൈനിൽ പരാജയപ്പെടുത്തിയാണ് മയാമി കിരീടം സ്വന്തമാക്കിയത്.
ലയണൽ മെസി ഹാട്രിക് നേടി തകർപ്പൻ പ്രകടനം നടത്തി. ലൂയി സുവാരസ് ഇരട്ടഗോളും നേടി തിളങ്ങി. 78, 81, 89 എന്നീ മിനിറ്റുകളിലാണ് മെസിയുടെ ഗോളുകൾ പിറന്നത്. 40, 43 എന്നീ മിനിറ്റുകളിൽ സുവാരസും ലക്ഷ്യം കണ്ടു. ബാക്കിയുള്ള ഒരു ഗോൾ ക്രമാച്ചിയും നേടി.
ന്യൂ ഇംഗ്ലണ്ടിന് വേണ്ടി ലങ്കോനിയും ബൊറേറോയും ഗോളുകൾ നേടി. എതിർ ടീമിനെ യാതൊരു അവസരം നൽകാതെ ആയിരുന്നു മയാമി കളിച്ചത്.
ഈ വർഷം മയാമി നേടുന്ന രണ്ടാമത്തെ കിരീടമാണിത്. നിലവിൽ മേജർ ലീഗ് സോക്കറിൽ 34 മത്സരങ്ങൾ പിന്നിട്ടപ്പോൾ 22 ജയവും 8 സമനിലയും നാല് തോൽവിയുമായി 74 പോയിന്റോടെ മയാമി ഒന്നാം സ്ഥാനത്താണ്.
രണ്ടാം സ്ഥാനത്തുള്ള കൊളംബസിന് 34 മത്സരങ്ങളിൽ 19 വിജയവും 9 സമനിലയും ആറു തോൽവിയും അടക്കം 66 പോയിന്റ് ആണ് ഉള്ളത്. ഒന്നാം സ്ഥാനത്തുള്ള ഇന്റർ മയാമിയുമായി എട്ട് പോയിന്റ് വ്യത്യാസമാണ് കൊളംബസിന് ഉള്ളത്.